പ്രവാസികള്‍ക്ക് ആശ്വാസവാര്‍ത്ത.. മടങ്ങി വരവിനുള്ള നോര്‍ക്ക റജിസ്ട്രേഷന്‍ ആരംഭിച്ചു. പ്രവാസികള്‍ക്ക് റെജിസ്റ്റെര്‍ ചെയ്യാം..

കോവിഡ്-19 കാരണം ഏറെ പ്രയാസത്തിലായ പ്രവാസികളെ തിരിച്ച് കൊണ്ട് വരാന്‍ ഒരുങ്ങിയിരിക്കുകയാണ് നോര്‍ക്ക. പ്രവാസികളെ സാംബത്തിച്ചിടത്തോളം വളരെ ആശ്വാസം പകരുന്ന വാര്‍ത്തയാണിത്. നോര്‍ക്ക  ഇതിനായുള്ള രെജിസ്ട്രേഷന്‍ തുടങ്ങി കഴിഞ്ഞു . https://www.registernorkaroots.org/ എന്ന വെബ് സൈറ്റ് വഴി ആണ് റജിസ്ട്രേഷന്‍.

 

ലോക്ക്ഡൌണ്‍ കാരണം ജോലി സ്ഥലത്തേക് പോകാന്‍ പറ്റാതെ പോയ പ്രവാസികള്‍ക്ക് ഉള്ള ധനസഹായവും നോര്‍ക്ക  വഴി പ്രഖ്യാപിച്ചിരുന്നു, ഇതിനായുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 30 ആണ്.

റജിസ്റ്റര്‍ ചെയ്യുന്ന പ്രകാരമുള്ള മുന്‍ഗണനാക്രമത്തില്‍ ആയിരിക്കില്ല തിരിച്ചെത്തിക്കുന്നതിന് പരിഗണന. പകരം വിസിറ്റിങ്ങ് വിസ കാലാവധി കഴിഞ്ഞവര്‍, വയോജനങ്ങള്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, രോഗികള്‍, വിസ കാലാവധി പൂര്‍ത്തിയാക്കിയവര്‍ എന്നിവര്‍ക്കാണ് ആദ്യ പരിഗണന. ഏകദേശം 5.5 ലക്ഷം പേര്‍ മടങ്ങി എത്തിയേക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്. വിമാന താവളത്തില്‍ സ്ക്രീനിങ് സംവിധാനം ആരോഗ്യ വകുപ്പ് സ്വീകരിക്കുന്നതായിരിക്കും.  ആവശ്യമുള്ളവര്‍കുള്ള ഐസോലേഷന്‍സംവിധാനവും സജ്ജമാണ്.  രെജിസ്റ്റ്രേഷന്‍ ആരംഭിച്ചെങ്കിലും കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി ലഭിക്കുന്ന മുറക്കെ തിരിച്ച് എത്തിക്കുന്നത് തുടങ്ങുകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *