Money Heist  അഥവാ La Casa De Papel ഇന്ന് ലോകത്ത് ഏറ്റവും അധികം ചര്‍ ച്ച ചെയ്യപ്പെടുന്ന വെബ് സീരീസുകളില്‍ ഒന്നാണ് . ഒരു പക്ഷേ Game Of Thrones നു ശേഷം ഇത്രയും ചര്‍ച്ച ചെയ്യപ്പെട്ട ഒരു Netflix  സീരീസ് അടുത്ത കാലത്ത് ഒന്നും ഉണ്ടായിട്ടില്ല എന്നു നിസംശയം പറയാം. കഥയെ പറ്റി പറയുന്നതിന് മുന്പ് ഇതിന്‍റെ ചരിത്രത്തെ പറ്റി പറയാം . 2017 May 2 ആം തീയതി സ്പയിനിലെ  Antenna 3 എന്ന ചാനലില്‍ കൂടി ആണ് ആദ്യമായി ഈ സ്പാനിഷ് സീരീസ് ടെലകാസ്റ്റ് ചെയ്യുന്നത്.  15 എപ്പിസോഡ് അടങ്ങുന്ന 2 സീസണ്‍ ആയിട്ട് ആയിരുന്നു ഇതിന്‍റെ സംപ്രേഷണം . വ്യത്യസ്ഥമായ കഥ കൊണ്ടും ത്രില്ലിംഗ് ആയ അവതരണം കൊണ്ടും ഈ സീരീസ് വന്‍ ജനപ്രീതി നേടുകയുണ്ടായി. ഈ ജനപ്രീതി കണ്ടുകൊണ്ടാകണം Netflix ഗ്ലോബല്‍ സ്ട്രീമിങ് അവകാശം എടുത്ത് 2017 December ല്‍ ആദ്യത്തെ എപിസോഡ് സംപ്രേഷണം ചെയ്തു. ഇതോടെ ലോകമെമ്പാടും വന്‍ ജനപ്രീതി ലഭിക്കുകയും അഭിനേതാക്കളുടെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകളില്‍ ഫോളോവേര്‍സ് കുമിഞ്ഞു കൂടുകയും ഉണ്ടായി.  അങ്ങനെ 2 സീസണില്‍ കഥ പറഞ്ഞു തീര്‍കന്‍ തീരുമാനിച്ച് ഇറക്കിയ ഈ സീരീസിന് പിന്നീട് തുടര്‍ സീസണുകള്‍ ഇറക്കാന്‍ തീരുമാനിച്ചു. 2019 July 19 നു 3 ആം സീസണും 2020 April 3 നു 4ആം സീസണും Netflix റിലീസ് ചെയ്തു.

 

 

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഇതൊരു കൊള്ളയുടെ കഥയാണ്. ആദ്യ 2 സീസണുകളില്‍ റോയല്‍ മിന്‍റ് ഓഫ് സ്പെയ്ന്‍ ആണെങ്കില്‍   3,4 സീസണുകളില്‍ നാഷ്ണല്‍ ബാങ്ക് ഓഫ് സ്പെയ്ന്‍ . മോഷണം കഥയാക്കി ഒരുപാട്  സിനിമകളും സീരീസുകളും ഇറങ്ങിയിട്ടു ണ്ടെ ങ്കിലും ഇവിടെ കഥ പറയുന്ന രീതി വളരെ വ്യത്യസ്ഥമാണ് . റിയോ,  ഡെന്‍വെര്‍, ടോക്യോ, മോസ്കോ, നൈറോബി, ഓസ്ലോ, ലിസ്ബന്‍, ബെര്‍ലിന്‍ തുടങ്ങിയ പേരുകള്‍ ഇത്രനാളും സ്ഥലങ്ങളുടെ പേരുകള്‍ മാത്രമായിരുന്നു എന്നാല്‍ ഈ സീരീസ് കണ്ടു കഴിയുന്നതോട് കൂടി നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളുടെ  പേരുകളായി മാറികഴിഞ്ഞിരിക്കും . അത്രയേറെ നിങ്ങളെ സ്വാധീനിക്കാന്‍ ഉള്ള തീവ്രത ഓരോ കഥാപാത്രങ്ങള്‍ക്കും നല്കിയിട്ടുണ്ട്.

 

മണീ ഹൈസ്റ്റ് അഥവാ ല കാസ ഡേ പെപെല്‍ മുഴുവന്‍ റിവ്യു നിങ്ങള്‍ക്കു ഇനി വായ്ക്കാം

Season 1 and Season 2

ടോക്യോ എന്ന കഥാപാത്രത്തെ പോലീസിന്റെ പിടിയില്‍ നിന്നും പ്രൊഫ്ഫസര്‍ രക്ഷിക്കുന്നതിലൂടെ ആണ് കഥയുടെ തുടക്കം. ഈ കഥയില്‍ ആരും തമ്മില്‍ പേര്‍സനല്‍ ബന്ധങ്ങളോ വികാരങ്ങളോ ഒന്നും പാടില്ല എന്ന മുന്‍വിധിയോടെ ആണ് പ്രൊഫസര്‍ എന്ന നായക കഥാപാത്രം ഈ കൊള്ള പ്ലാന്‍ ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഈ കൊള്ള നടത്താന്‍ തിരഞ്ഞെടുക്കുന്ന എല്ലാവര്‍ക്കും ഓരോ സിറ്റികളുടെ പേരാണ് നല്കുക, ഈ പേരിലായിരിക്കും നമ്മുടെ കഥാപാത്രങ്ങള്‍ എല്ലാവരും നമുക്ക് പരിചിതമാകുക . അങ്ങനെ അദ്ദേഹം 8 പേരെ തിരഞ്ഞെടുക്കുന്നു . റിയോ,  ഡെന്‍വെര്‍, ടോക്യോ, മോസ്കോ, നൈറോബി, ഓസ്ലോ, ലിസ്ബന്‍, ബെര്‍ലിന്‍ ‌. ഇതില്‍ ബെര്‍ലിന്‍ എന്ന കഥാപാത്രം പ്രൊഫസറോളം തന്നെ ആരാധകര്‍ ഉള്ള ആളാണ്.

ഇവര്‍ തമ്മില്‍ ഉള്ള ബന്ധം എന്താണ് എന്ന് കഥയുടെ അവസാന ഭാഗത്ത് പറയുന്നുണ്ട്.  പ്രൊഫസര്‍ പുറത്തു നിന്നു കൊണ്ട് അവര്‍കാവശ്യമായ സഹായങ്ങളും ഏറ്റവും പ്രധാനമായി അവര്‍ക്കാവശ്യമായ സമയം എന്നിവ നേടിയെടുക്കുന്നു . എല്ലാ കൊള്ളയിലും ഉള്ളത് പോലെ അവിടെ നിന്ന് പണം മോഷ്ടിച്ച് കടന്നു കളയുക എന്നതല്ല രീതി, പകരം അവര്‍ തന്നെ നോട്ടുകള്‍ പ്രിന്‍റ് ചെയ്തുഅത് കൊണ്ട് പോലീസിന്റെ കണ്ണ് വെട്ടിച്ചു കടന്നു കളയുക അതാണ് ഈ സീരീസിനെ ഇത്രമേല്‍ ത്രില്ലിംഗ് ആക്കുന്ന ഘടകവും . പ്രൊഫസര്‍ എന്ന ജീനിയസിന്റെ പ്ലാനിങ് പാടവം എത്രത്തോളം ആണ് ഇവര്‍ ഈ ഉദ്യമത്തില്‍ വിജയിക്കുമോ, എല്ലാവരും ജീവനോടെ രക്ഷപ്പെടുമോ എന്നൊക്കെ ഉള്ള  കാര്യങ്ങള്‍ നിങ്ങള്‍ അനുഭവിച്ച് അറിയേണ്ട കാര്യമായതിനാല്‍ അതിനെ പറ്റി  കൂടുതല്‍ വിശദീകരികുന്നില്ല. പൂര്‍ണമായും കൊള്ളയുടെ കഥ ആണെങ്കിലും അതില്‍ പ്രണയവും ബന്ധങ്ങളുടെ സ്നേഹവും എല്ലാം വളരെ മികച്ച രീതിയില്‍ ഉല്‍കൊള്ളിക്കാന്‍ അണിയറ  പ്രവര്‍ത്തകര്‍ ശ്രദ്ധിച്ചിട്ടുണ്ട് .

ആദ്യ 2 സീസണുകളുടെ വിജയഗാഥ 3 ഉം 4 ഉം സീസണുകള്‍ ഇറക്കുവാന്‍ അവര്‍ക്ക് പ്രചോദനമായി . ആദ്യ 2 സീസണുകള്‍ കണ്ടവര്‍ മാത്രം താഴെ കൊടുത്തിരിക്കുന്ന ബാക്കി ഭാഗം വായിക്കുവാന്‍   ശ്രദ്ധിയ്ക്കുക, ഇല്ലെങ്കില്‍ നിങ്ങളുടെ ആസ്വാദനത്തെ ബാധിച്ചേക്കാം.

Season 3 and Season 4

ആദ്യ സീസണുകളെ അപേക്ഷിച്ച് ടെക്നിക്കലി  കുറച്ചു കൂടി ഉയര്‍ന്ന തലത്തിലാണ് ഈ എപ്പിസോഡുകളുടെ ചിത്രീകരണം. ഇത്തവണ കുറച്ചു കൂടി വയലന്‍സിനും പ്രധാന്യം കൊടുത്തിട്ട് ഉണ്ട്. കൊള്ളയടിക്കുക മാത്രം ആണ് ലക്ഷ്യം അതില്‍ രക്തം പൊടിയരുത് എന്ന കാഴ്ചപ്പാട് പ്രൊഫസര്‍ തന്നെ തിരുത്തുന്ന കാഴ്ചയും കാണുവാന്‍ കഴിഞ്ഞു.

ആദ്യ കൊള്ള നടന്നു കഴിഞ്ഞു 2,3 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കഥ തുടങ്ങുന്നത്, വളരെ ആഡംബര ജീവിതം നയിച്ചു കൊണ്ടിരുന്ന ഇവര്‍ക്ക് ഇടയിലേക്ക് ഒരു  പ്രതിസന്ധി ഘട്ടം ‌‌കടന്നു വരുന്നു, അതില്‍ നിന്നും രക്ഷ നേടാന്‍ സങ്ഘത്തിലേക്ക്  പുതിയ കുറച്ചു പേരെ കൂടി ഉള്‍പ്പെടുത്തി കൊണ്ട് നാഷ്ണല്‍ ബാങ്ക് ഓഫ് സ്പെയ്ന്‍ കൊള്ളയടിക്കാന്‍ ഒരുങ്ങുന്നു. പഴയ ടീമില്‍ നിന്നും ഏറ്റവും പ്രധാന മാറ്റം Raqual Murillo യുടെ വരവാണ് , എല്ലാവരെയും പോലെ ഒരു സിറ്റിയുടെ പേരും കൊടുത്തിട്ട് ഉണ്ട് ലിസ്ബണ്‍ . ബെര്‍ലിന്‍ 2ആം സീസണില്‍ മരിച്ചു പോയെങ്കിലും അദ്ദേഹത്തിന്റെ സാന്നിധ്യം ഈ സീസണുകളില്‍   ഉടനീളം കാണാന്‍ പറ്റും. കാരണം ഇത് ബെര്‍ലിന്‍റെ പ്ലാന്‍ ആണ്, അദ്ദേഹത്തിന്റെ സുഹൃത്ത് Palermo യുടെ സഹായത്തോട് കൂടി ബെര്‍ലിന്‍ ഉണ്ടാക്കിഉയെടുത്ത പ്ലാന്‍  . റോയല്‍ മിന്‍റ് കോള്ളയേക്കാളും ശ്രമകരമേറിയ ജോലി ആണ് ഇതവണത്തെത്. ഇത്തവണ ഇവര്‍ കൊള്ളയടിക്കുന്നത് സ്വര്‍ണം   ആണ്, നാഷ്ണല്‍ ബാങ്കിന്‍റെ ഏറ്റവും സുരക്ഷിതമായ ലോക്കറില്‍ സൂക്ഷിച്ച് വെച്ചിരിക്കുന്ന മുഴുവന്‍ സ്വര്‍ണവും.ജനങ്ങളുടെ സപ്പോര്‍ട്ട് കിട്ടുന്നതിനായും ബാങ്കിന്‍റെ അകത്തേക്ക് കയറുവാനും അവര്‍ സ്വീകരിച്ച രീതി മികച്ചതായിരുന്നു , ഏകദേശം 140 മില്ല്യണ്‍ യൂറോ നഗരത്തിന്‍റെ ഒത്ത നടുക്ക് വലിയൊരു ബലൂണിന്റെ സഹായത്തോടെ മഴ പോലെ പെയ്യിക്കുക, എന്തു മനോഹരമായ കാഴ്ച ആയിരുന്നു അത്. 2020 ജൂലായ് 19നു ആണ് 3ആം സീസണ്‍ നേറ്റ്ഫ്ലിക്സ്   സംപ്രേഷണം ചെയ്യുന്നത്. ആദ്യം കഥ കുറച്ച് പതുക്കെ ആണ് മുന്നോട്ട് പോയതെങ്കിലും അവസാനത്തോട് അടുക്കുമ്പോഴേക്കും പ്രേക്ഷകരെ ത്രില്ലടിപ്പിച്ചാണ് നിര്‍ത്തുന്നത്. ലിസ്ബണ്‍ പോലീസ് കസ്റ്റഡിയില്‍ ആകുന്നു,നൈറോബിക്ക് വെടിയേല്‍ക്കുന്നു,പ്ലാനുകള്‍ ആകെ തകിടം മറിയുന്നു ഇങ്ങനെ മുള്‍മുനയില്‍ നിര്‍ത്താനുതകുന്ന എല്ലാം കൊണ്ടാണ് സീസണ്‍ 3 അവസാനിപ്പിച്ചത്.

 

 

കാഴ്ചക്കാരുടെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് 2020 ഏപ്രില്‍ 3നു സീസണ്‍ 4 റിലീസ് ആയി. എല്ലാ സീസനെക്കാളും വയലന്‍സിന് നല്ല പ്രധാന്യം നല്കി ആണ് ഇത് ചിത്രീകരിച്ചത്, കാരണം പ്രൊഫസര്‍ തന്നെ പറയുന്നു ഇത് ഒരു യുദ്ധമാണെന്ന്, അത്രയും കൈവിട്ട് പോയിരുന്നു പ്ലാനുകള്‍ എല്ലാം. അവസാന എപ്പിസോഡുകളില്‍ ആരാധകര്‍ ഒരു പോലെ വെറുത്ത് പോയ 2 കഥാപാത്രങ്ങള്‍ ആണ് ഗവര്‍ണരുടെ പ്രോട്ടെക്ഷന്‍ ഫോര്‍സിലെ ഗണ്ടിയായും ഇന്‍സ്പെക്ടര്‍ Alicia Seirra . ഇവരുടെ ഇടപെടലുകളാണ് കഥയെ കൂടുതല്‍ സങ്കീര്‍ണമാക്കിയതും പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തിയതും. നൈറോബി ആരാധകരെ കണ്ണീരില്‍ ആഴ്ത്തിയ സീസണ്‍ കൂടി ആയിരുന്നു ഇത്.  പ്രേക്ഷകരുടെ ആസ്വാദ്യതയെ ബാധിക്കുന്ന കാര്യങ്ങള്‍ ആയതിനാല്‍ ഈ സീസണുകളെ കൂടുതല്‍ കീറിമുറിക്കാന്‍ ആഗ്രഹിക്കുന്നില്ല.

 

ഇറ്റാലിയന്‍ ആന്‍റി ഫാസിസ്റ്റ് സോങ് ആയ ‘Bella Ciao’ ഈ സീരീസിലൂടെ ലോകം മുഴുവന്‍ ഏറ്റുപാടുകയുണ്ടായി. ലോകം മുഴുവന്‍ പല സമരങ്ങളിലും മണി ഹൈസ്റ്റ് സംഘത്തിന്‍റെ ചുവന്ന സ്യൂട്ടും ഡാലി മാസ്ക് ഉം പിന്നെ ഈ പാട്ടും പാടി ആളുകള്‍ ഇറങ്ങുകയുണ്ടായി.

46ആമത് ഇന്‍റെര്‍നാഷ്ണല്‍ എമ്മി അവാര്‍ഡ്സില്‍ ബെസ്റ്റ് ഡ്രാമ സീരീസ് അവാര്‍ഡ്‌ മണി ഹൈസ്റ്റിന് ലഭിക്കുകയുണ്ടായി.

ത്രിലര്‍ സീരീസുകള്‍ ഇഷ്ട്ടപ്പെടുന്ന എല്ലാവരും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ്  Money Heist  അഥവാ La Casa De Papel. വിവിധ ടെലെഗ്രാം ചാനലുകളില്‍ മുഴുവന്‍ എപ്പിസോഡുകളും നിങ്ങള്‍ക്ക് ലഭ്യമാണ്.

 

Leave a Reply

Your email address will not be published. Required fields are marked *