കോവിഡ് കാലത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികള്‍ക്കായി 5000 രൂപ മുതല്‍ 10000 രൂപ വരെ ധനസഹായം കൂടുതല്‍ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

കോവിഡ് കാലത്തെ ലോക്ക് ഡൌണു മായി ബന്ധപ്പെട്ട് നിരവധി സഹായ പദ്ധതികളാണ് ജനങ്ങള്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും വിഭാവനം ചെയ്തിരിക്കുന്നത്.  ഇതിനോടൊപ്പം നോര്‍ക പ്രവാസികള്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്ന ധനസഹായ പദ്ധതി പലരും ഇതിനോടകം അറിഞ്ഞിട്ടുണ്ടെങ്കിലും ഇത് ലഭികുന്നതിനായി എങ്ങനെ അപ്ലൈ ചെയ്യണം എന്തൊക്കെ രേഖകള്‍ ആവശ്യമാണ് എന്നത് പലര്‍ക്കും അറിയില്ല. ഇതിനായി എന്തൊക്കെ ചെയ്യണം എന്നു നമുക്ക് നോക്കാം .

18-04-2020 മുതല്‍ തന്നെ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട് . 2020 ഏപ്രില്‍ 30 ആണ് അവസാന തീയതി .  2020 ജനുവരി 1 നോ അതിനു ശേഷമോ വിദേശത്തു നിന്നു  മടങ്ങി എത്തുകയും എന്നാല്‍ സര്‍ക്കാര്‍  പ്രഖ്യാപിച്ച ലോക്ക് ഡൌണ്‍ കാരണം തൊഴിലിടങ്ങളിലെക്കു മടങ്ങി പോകാന്‍ സാധിക്കാത്തവര്‍ക്ക് ആണ് ഇതിന് അര്‍ഹത. വാലിഡ് ആയ പാസ്പോര്‍ട്ട് ഉം വിസയും നിര്‍ബന്ധമാണ് . വിസ അല്ലെങ്കില്‍ പാസ്പോര്‍ട്ട് എന്നിവയുടെ കാലാവധി മേല്പറഞ്ഞ തീയതിക് ശേഷമാണ്  കഴിഞ്ഞതെങ്കിലും അത്തരക്കാരും ഈ ധനസഹായത്തിന് അര്‍ഹരാണ് . ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്  5000 രൂപ ആണ് ലഭിക്കുക .

01/01/2020 – നോ അതിനു ശേഷമോ വിദേശ രാജ്യങ്ങളില്‍ നിന്നും valid passport, valid job visa എന്നിവയുമായി തിരിച്ചെത്തി കോവിഡ് –19 സ്ഥീരീകരിച്ച എല്ലാ പ്രവാസികള്‍ക്കും സാന്ത്വന പദ്ധതിയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ₹10000/- (പതിനായിരം രൂപ മാത്രം) രൂപയുടെ ധനസഹായം അനുവദിക്കുന്നു.

 

താങ്കള്‍ മേല്പറഞ്ഞ ഏതെങ്കിലും വിഭാഗത്തില്‍ പെടുന്ന ആളാണെങ്കില്‍ ചെയ്യേണ്ടത് ഇത്രമാത്രം. NORKA ROOTS വെബ് സൈറ്റില്‍  ( https://norkaroots.org )  കയറി അതില്‍ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക് ചെയ്ത ശേഷം ,ഏത് വിഭാഗത്തിലുള്ള ധനസഹായത്തിന് ആണ് അപേക്ഷിക്കാന്‍ ആഗ്രഹികുന്നത് അത് ക്ലിക്ക് ചെയ്യുക. അതിനു ശേഷം ആവശ്യപ്പെട്ട രേഖകള്‍ സമര്‍പ്പിക്കുകയും വിവരങ്ങള്‍ പൂരിപ്പിക്കുകയും ചെയ്യുക.

അപേക്ഷിക്കുന്നതിന് ആവശ്യമായ രേഖകള്‍ ഇവയൊക്കെയാണ്.

1.) പാസ്പോര്‍ട്ടില്‍ പേര്, അഡ്രസ്സ് എന്നിവ തെളിയിക്കുന്ന പേജുകള്‍.
2.) അവസാനമായി നാട്ടിലേക്ക് വന്ന വിമാന ടിക്കറ്റിന്‍റെ അല്ലെങ്കില്‍ പാസ്പോര്‍ട്ടില്‍ യാത്രയുടെ തീയതി വ്യക്തമാകുന്ന പേജിന്‍റെ കോപ്പി.
3.) വിസ വിവരങ്ങളുടെ അല്ലെങ്കില്‍ ബന്ധപ്പെട്ട പാസ്പോര്‍ട്ട് പേജിന്‍റെ കോപ്പി.
4.) പ്രവര്‍ത്തനത്തിലുള്ള സേവിംഗ്സ് ബാങ്ക് (എന്‍. ആര്‍. ഐ അക്കൗണ്ട് ഒഴിവാക്കുക) അക്കൗണ്ട് പാസ്ബുക്കിന്‍റെ കോപ്പി ( ബാങ്ക്, ബ്രാഞ്ച്, അക്കൗണ്ട് നമ്പർ എന്നിവ തെളിയിക്കുന്നത് ).

ഇവയെല്ലാം താങ്കളുടെ മൊബൈല്‍ ല്‍ വെച്ചു തന്നെ സ്കാന്‍ ചെയ്യാവുന്നതാണ് . Camscanner പോലുള്ള ആപ്പുകള്‍ ഇതിന് സഹായിക്കുന്നവയാണ്. അപ്ലോഡ് ചെയ്യുന്ന രേഖകള്‍ .jpg ഫോര്‍മാറ്റിലോ .pdf ഫോര്‍മാറ്റിലോ ആയിരിക്കണം.

അപേക്ഷിക്കുമ്പോള്‍ താങ്കളുടെയോ അല്ലെങ്കില്‍ നേരിട്ടു ബന്ധപ്പെടാന്‍ പറ്റുന്നതോ ആയ മൊബൈല്‍ നമ്പര്‍ കൊടുക്കുവാന്‍ ശ്രദ്ധിയ്ക്കണം.

Leave a Reply

Your email address will not be published. Required fields are marked *