കൊറോണ പ്രതിരോധ  വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങിയിരിക്കുന്നു എന്ന ആശ്വാസകരമായ വര്‍ത്തകളാണ് പുറത്തു വരുന്നത്…

ലോകം മുഴുവന്‍ പടര്‍ന്ന് പിടിച്ച മഹാമാരി പിടിച്ചു കെട്ടാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടക്കുന്നത് . ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ മഹാമാരി കാരണം ലോക രാജ്യങ്ങള്‍ എല്ലാം തന്നെ വന്‍ പ്രതിസന്ധി അഭീമുഖീകരിക്കുന്ന ഘട്ടത്തിലാണ് ഈ ആശ്വാസം പകരുന്ന വാര്‍ത്തകള്‍ പുറത്തു വരുന്നത്.  എലിസ ഗ്രനാറ്റോ എന്ന വനിതയിലാണ് ആദ്യത്തെ വാക്സിന്‍ കുത്തിവെപ്പ് നടത്തിയത്.

ഒക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ വാക്സിനോളജി പ്രൊഫസറായ സാറാ ഗില്‍ബെര്‍ട്ട്  ന്‍റെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് പ്രതിരോധ വാക്സിന്‍ നിര്‍മിച്ചെടുത്തത് . 800 ഓളം സന്നദ്ധ പ്രവര്‍ത്തകരെ ആണ് ഇതിനായി നിയോഗിച്ചത്.

ഈ വാക്സിനില്‍ തനിക്ക് നല്ല പ്രതീക്ഷ ഉണ്ടെന്ന് പരീക്ഷണങ്ങള്‍ക്ക് നേതൃത്വം നല്കിയ സാറാ ഗില്‍ബെര്‍ട്ട് അറിയിച്ചു. ആദ്യ ഘട്ടം എന്നോണം 2 സന്നദ്ധ പ്രവര്‍ത്തകരിലാണ് വാക്സിന്‍ പരീക്ഷിച്ചത്. ഇതൊരു തുടക്കം മാത്രമാണു,കൂടുതല്‍ മനുഷ്യരില്‍ പരീക്ഷണം നടത്തി റിസല്‍ട്ടുകള്‍ പരിശോധിച്ചതിന് ശേഷം മാത്രമേ ബാക്കിയുള്ള ജനങ്ങളിലേക്ക് ഈ വാക്സിന്‍ പരീക്ഷിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് പ്രൊഫസ്സര്‍ കൂട്ടി ചേര്‍ത്തു. 5000ത്തോളം പേരിലേക്ക് വരുന്ന മാസങ്ങളില്‍ വാക്സിന്‍ പരീക്ഷിക്കാനാണ് ഉദ്ദേശികുന്നത്. ഇതില്‍ ആരോഗ്യപ്രവര്‍ത്തകരെ ആണ് കൂടുതലായ് ഉദ്ദേശിക്കുന്നത്, രോഗികളുമായ് അടുത്തിടപഴകുന്നത് തന്നെ കാരണം. എന്തായാലും പ്രതീക്ഷയുടെ കിരണനങ്ങള്‍ വന്നു തുടങ്ങിയിരിക്കുന്നു, ഈ പരീക്ഷണങ്ങള്‍ വിജയമായിത്തീരട്ടെ എന്ന് മാത്രം നമുക്ക് പ്രത്യാശിക്കാം.

Leave a Reply

Your email address will not be published. Required fields are marked *